Latest NewsNewsInternational

വിശ്വസ്തതയുടെ കാര്യത്തില്‍ പുടിനേക്കാള്‍ പിറകിലായ ട്രംപ് ഒബാമയുടെ ഏഴയലത്തു പോലും വരില്ല : സര്‍വേ റിപ്പോര്‍ട്ട്‌

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണോ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനാണോ കൂടുതൽ വിശ്വസ്തൻ എന്ന ചോദ്യത്തിനു ട്രംപിനേക്കാൾ വിശ്വസ്തൻ പുടിനെന്ന് സർവേ റിപ്പോര്‍ട്ട്‌. അമേരിക്കയിലെ പ്യൂ സർവേ ഓഫ് സിറ്റിസൺസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിൻ പെരുമാറുന്നതെങ്കിലും സർവേയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അദ്ദേഹമാണ് വിശ്വസ്തൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3 സർവേയിൽ പങ്കെടുത്തവരിൽ 27 ശതമാനം പേർ പുടിനെ അനുകൂലിച്ചപ്പോൾ ട്രംപിനെ അനുകൂലിച്ചവർ 22 ശതമാനം മാത്രം. എന്നാൽ ഇവർ ഇരുവരുമല്ല പട്ടികയിലെ കേമന്മാർ. ജർമ്മൻ ചാസലർ ആംഗല മെർക്കലാണ് ഏറ്റവും വിശ്വസ്തയായ ഭരണാധികാരിയെന്നാണ് കൂടുതൽപേരും അഭിപ്രായപ്പെട്ടത്. 42 ശതമാനം പേരാണ് അവരെ അനുകൂലിച്ചത്.

7 രാജ്യങ്ങളിലായാണ് പ്യൂ സർവേ ഓഫ് സിറ്റിസൺസ് പഠനം നടത്തിയത്. ട്രംപോ ഒബാമയോ കൂടുതൽ കേമൻ എന്ന ചോദ്യത്തിന് 64 ശതമാനം പേർ ഒബാമയെ പിന്തുണച്ചപ്പോൾ 20 ശതമാനം പേർ മാത്രമാണ് ട്രംപിനൊപ്പം നിന്നത്. 2017 ഫെബ്രുവരി 16 മുതൽ മേയ് എട്ടുവരെ നടത്തിയ സർവേയുടെ ഫലമാണ് പ്യൂ സർവേ ഓഫ് സിറ്റിസൺസ് പുറത്തുവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button