തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം തുടങ്ങിയതാണ് സിപിഎം-സിപിഐ തമ്മിലടി. ലോ അക്കാദമി വിഷയത്തിലും മറ്റും ഇരു കക്ഷികളും തമ്മില്‍ രൂക്ഷമായാണ് ഏറ്റുമുട്ടിയത്. ഇന്ന് മൂന്നാര്‍ വിഷയത്തില്‍ വീണ്ടും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതാകട്ടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട്.
റവന്യു മന്ത്രിയെ ഒഴിവാക്കി കയ്യേറ്റക്കാര്‍ക്ക് വേണ്ടി യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായ രീതിയിലാണ് കാനം വിമര്‍ശിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സിപിഐയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിളിക്കാത്ത യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് കാനം പറഞ്ഞത്. മാത്രമല്ല മൂന്നാറിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ കഴിവില്ലെങ്കില്‍ റവന്യു മന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയും വ്യക്തമാക്കി.
സിപിഎം മാത്രമല്ല സര്‍ക്കാര്‍. കോടതിയുള്ള രാജ്യമാണ്, മുഖ്യമന്ത്രിക്ക് ഭരണഘടന അംഗീകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും കാനം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. സര്‍ക്കാരിനുള്ള ഭീഷണി കൂടിയായി ഇത്. മൂന്നാര്‍ വിഷയത്തില്‍ നേരത്തെ തന്നെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മിലുള്ള തമ്മിലടി നടന്നതാണ്. ഇപ്പോള്‍ സിപിഐയെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് മൂലം ഉള്‍പ്പാര്‍ട്ടി പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. മൂന്നാര്‍ സബ് കള്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കയ്യേറ്റക്കാര്‍ക്കെതിരെ രൂക്ഷമായി രംഗത്തുണ്ടെങ്കിലും, പ്രദേശത്തെ സിപിഎം-സിപിഐ നേതൃത്വം സബ് കളക്ടര്‍ക്ക് എതിരായി നില്‍ക്കുകയായിരുന്നു. സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
Post Your Comments