സിച്യുവാന്‍/ ചൈന: ചികിൽസിക്കാൻ നിവൃത്തിയില്ലാത്തായപ്പോൾ മകളെ മരണത്തിനു വിട്ടുകൊടുക്കാൻ വേദനയോടെയെങ്കിലും ആ അച്ഛൻ തയ്യാറായി.സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി നിത്യേന അവള്‍ക്കൊപ്പം സമയം ചെലവിടുകയാണ് സിച്യുവാന്‍ പ്രവിശ്യയിലുള്ള ഈ പാവം കർഷകൻ. അതിഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുമകളെയും കൂട്ടി തന്റെ പുരയിടത്തില്‍ ഒരുക്കിയ കുഴിമാടത്തിനുള്ളില്‍ മകള്‍ക്കൊപ്പം കിടന്ന് അവളെ താരാട്ടു പാടി ഉറക്കുകയാണ് ഈ അച്ഛൻ
അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്ത് അവള്‍ക്കു ഭയമൊന്നും ഉണ്ടാവാതിരിക്കാൻ സ്ഥലം പരിചയപ്പെടുത്തുകയാണ് താനെന്നാണ് ഷാങ് ലിയോങ് എന്ന പാവം കര്ഷകന് പറയുന്നത്.ജനിച്ചു രണ്ടു മാസത്തിനുള്ളിലാണ് അതിഗുരുതരമായ തലസീമിയ എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷം യുവാനിലധികം തുക സിന്‍ലേയിയുടെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു.
മകള്‍ക്ക് രണ്ടുവയസ്സായി ഇപ്പോൾ. ഇനിയും ചികിൽസിക്കാൻ തനിക്കു മാർഗ്ഗമില്ലെന്നാണ് ഷാങ് പറയുന്നത്.പൊക്കിള്‍ക്കൊടിയിലെ രക്തം ഉപയോഗിച്ച് സിന്‍ലേയിയെ രക്ഷിക്കാന്‍ കഴിയുമെന്ന് അറിഞ്ഞ് രണ്ടാമതൊരു കുഞ്ഞിനു ജന്മം നൽകാനും ഇവർ തീരുമാനിച്ചു.എന്നാൽ ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ആ ശ്രമവും തകര്‍ന്നു.കുഴിമാടം തയാറാക്കി എല്ലാ ദിവസവും മകളെ അവിടെ കളിക്കാന്‍ കൊണ്ടുവരികയാണ് ഷാങ് ചെയ്യുന്നത്.
Post Your Comments