നെതര്‍ലൻഡ്: 5 വർഷത്തെ ബിസിനസ്സ്, ടുറിസ്റ്റ് വിസ ഇന്ത്യ അനുവദിക്കുന്നു. ഇന്ത്യ ഉണ്ടാണ് തന്നെ ഡച്ച് പാസ്പോർട്ട് ഉടമകൾക്ക് അഞ്ചു വർഷത്തെ ബിസിനസ്സ്, ടൂറിസ്റ്റ് വിസ നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ അവിടുത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഊർജ്ജ പുരോഗതിയും ആധുനികവൽക്കരണവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് മോദി ഏറെയും സംസാരിച്ചത്. വനിതകളുടെ ശാക്തീകരണത്തിനായി ലക്ഷ്യം വച്ചുള്ള അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ പരിശ്രമങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. ഇന്ത്യയിൽ നിലവിലുള്ള വൈവിധ്യത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി.
Post Your Comments