ന്യൂഡല്‍ഹി: മദ്യപിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡോക്ടര്‍മാരല്ലാത്തവരുടെ ഒപ്പമിരുന്ന് മദ്യപിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. എഎംഎ യുടെ ആല്‍ക്കഹോള്‍ പോളിസിയുടെ ഭാഗമായാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
അതോടൊപ്പം ഐഎംഎ യുടെ മീറ്റിങ്ങുകളിലും ഇനിമുതല്‍ മദ്യം വിളമ്പില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരാകുന്ന വിധത്തില്‍ പെരുമാറരുതെന്നും സമൂഹത്തിന് മാത്രകയാകേണ്ടവരാണ് ഡോക്ടര്‍മാരെന്നും അധികൃതര്‍ പറയുന്നു.
ആരോഗ്യത്തിന്റെ വക്താക്കളാകാനാണ് ഓരോ ഡോക്ടര്‍മാരും ശ്രമിക്കേണ്ടതെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോര്‍ഡ് ഓഫ് എത്തിക്ക്സ് പാലിക്കാന്‍ ഓരോ ഡോക്ടറും ബാധ്യസ്ഥതരാണെന്നും ഐഎംഎ യുടെ ദേശീയ പ്രസിഡന്റായ ഡോ.അഗര്‍വാള്‍ പറഞ്ഞു.
അതോടൊപ്പം ഡോക്ടര്‍മാര്‍ക്ക് മദ്യത്തിന് അളവും അസോസിയേഷന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ നിയന്ത്രണം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചെന്നും പറയുന്നുണ്ട്. പുരുഷന്മാര്ക്ക് 18 ml , സ്ത്രീകള്‍ക്ക് 9 ml എന്നിങ്ങനെയാണ് മദ്യത്തിന്റെ അളവ് നിര്‍ദ്ദേശിക്കുന്നത്. മദ്യത്തെ പ്രേത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടെരുതെന്നും അസോസിയേഷന് ആവശ്യപ്പെടുന്നുണ്ട്.
Post Your Comments