ന്യൂ ഡൽഹി ; ട്രെയിനിൽ ജുനൈദ് ഖാൻ (16) കുത്തേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പിടിയിലായവരിൽ ഒരാൾ അമ്പതുകാരനായ ഡൽഹി സർക്കാർ ഉദ്യോഗസ്ഥനാണ്. ജുനൈദിന്റെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് പശുവിനെ തിന്നുന്നവരെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ച് ജുനൈദ് എന്ന പതിനാറുകാരനെ കുത്തിക്കൊന്ന് സഹോദരങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. സീറ്റിനെ ചൊല്ലിയുള്ള തർക്കം പൊടുന്നനെ വർഗീയ അധിക്ഷേപങ്ങളിലേക്കു വഴിതിരിയുകയായിരുന്നു. അക്രമികൾ ഉപയോഗിച്ച ആയുധവും ഇതുവരെ കണ്ടെത്താനായില്ല.
അക്രമികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഹരിയാന റെയിൽവേ പോലീസ് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. ട്രെയിനിൽ നിരവധി പേർ നോക്കി നിൽക്കേയാണു ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടത്.
Post Your Comments