ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗമനം നടത്താൻ ബിജെപി നേതാക്കൾക്കും ജനപ്രതിനിധികൾക്കും നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിന് ബിജെപി ഘടകങ്ങളോടും ജനപ്രതിനിധികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ആദിത്യനാഥ് ആവശ്യപ്പെട്ടു.മോശം അവസ്ഥയിലുള്ള സ്കൂളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നവീകരിക്കുക ന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി.
കുറഞ്ഞത് ഒരു വിദ്യാലയമെങ്കിലും ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ വ്യക്തമായ പുരോഗതി ഉണ്ടാക്കാനാണ് പ്രാദേശിക ഘടകങ്ങളോടും ജനപ്രതിനിധികളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ബി എസ് പിയും എസ് പിയും മാറി മാറി ഭരിച്ചു വ്യാഭ്യാസ മേഖല ആകെ വികലമാക്കിയെന്നു ബിജെപി പ്രതികരിച്ചു.വ്യക്തികളും സംഘടനകളും ഓരോ വിദ്യാലയങ്ങളും ഏറ്റെടുക്കുന്നത് ഓരോ വിദ്യാലയത്തിനും ആവശ്യത്തിന് ശ്രദ്ധ ലഭിക്കാന്‍ സഹായിക്കുമെന്ന് ബിജെപി വക്താവ് ചന്ദ്രമോഹന് പറഞ്ഞു.
Post Your Comments