ന്യൂഡൽഹി: പരമ്പരാഗത വസ്ത്രമണിഞ്ഞ് ഗോൾഫ് ക്ലബ്ബിലെത്തിയ സ്ത്രീയെ ക്ലബ്ബിൽനിന്നു പുറത്താക്കി. ന്യൂഡൽഹി ക്ലബ്ബിലെ ചടങ്ങിൽ ക്ഷണം സ്വീകരിച്ച് എത്തിയ മേഘാലയ സ്വദേശി ടെയ്ലിൻ ലിങ്ദോ എന്ന സ്ത്രീയോടാണ് പരമ്പരാഗത ഖാസി വസ്ത്രം അണിഞ്ഞതിന്റെ പേരിൽ ക്ലബ്ബിൽനിന്നും പുറത്താക്കിയത്. “വേലക്കാരിയുടെ യൂണിഫോം ധരിച്ചു എന്നു പരിഹസിച്ചാണ്” ക്ലബ്ബ് അധികൃതർ തന്നെ പുറത്താക്കിയതെന്ന് ടെയ്ലിൻ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഞായറാഴ്ച ക്ലബ്ബിൽ നടത്തിയ ചടങ്ങിൽ ക്ഷണിക്കപ്പെട്ട എട്ട് അതിഥികളിൽ ഒരാളായി എത്തിയതായിരുന്നു ആസാം സർക്കാരിന്റെ ആരോഗ്യകാര്യ ഉപദേശകൻ ഡോക്ടർ നിവേദിത ഭർതാക്കൂർ സോധിയുടെ ആയയായ ടെയ്ലിൻ. ക്ലബിന്റെ സംസ്ക്കാരത്തിനു ചേർന്ന വസ്ത്രമല്ലെന്ന കാരണം നിരത്തി ക്ലബ്ബ് മാനേജർ പുറത്താക്കുകയായിരുന്നു എന്നും ലണ്ടൻ, യുഎഇ പോലുള്ള വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള താൻ ഇന്നുവരെ തന്റെ പരമ്പരാഗത വസ്ത്രം ധരിച്ചതിൽ അപമാനിതയായിട്ടില്ലെന്ന് ടെയ്ലിൻ ദേ ശീയ മാധ്യമത്തോടു പറഞ്ഞു.
Post Your Comments