റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. 20,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേരത്തെ മൊബൈല്‍ ഫോണ്‍ മേഖല പൂര്‍ണമായും സ്വദേശിവത്ക്കരിച്ചതിലൂടെ 8000ത്തോളം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായാണ് കണക്ക്. നിലവില്‍ 60% ശതമാനം തസ്തികകളിലും സൗദി സ്വദേശികള്‍ ഉള്ള ടൂറിസം മേഖലയിലും പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കും.
ആരോഗ്യമേഖലയില്‍ ഡോക്ടര്‍, നഴ്സ് തസ്തികകള്‍ ഉള്‍പ്പെടെ 7500 സ്വദേശികളെ നിയമിക്കും. 2020 ആകുമ്പോഴേയ്ക്കും 93,000 സൗദി പൗരന്മാരെ ആരോഗ്യ മേഖലകളില്‍ നിയമിക്കാനാണ് തീരുമാനം.
Post Your Comments