മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടു പിടിയ്ക്കാം. ഐഎംഇഐ(IMEI)നമ്പർ വ്യാജ്മായി സൃഷ്ട്ടിക്കുന്നതിനാലാണ് പല ഫോണുകളും കണ്ടു പിടിയ്ക്കാൻ പറ്റാതെ വരുന്നത്. അതിനാൽ
ഇതിനു തടയിടാൻ വേണ്ടി ഒരു പുതിയ നിയമം നടപ്പാക്കാനാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തയ്യാറെടുക്കുന്നത്.
പുതിയ നിയമപ്രകാരം മോഷ്ടിക്കപ്പെട്ട ഫോണുകളിൽ വ്യാജ ഐഎംഇഐ (IMEI)നമ്പർ സൃഷ്ടിച്ചാൽ 3 വർഷം തടവായിരിക്കും ലഭിക്കുക. അതോടൊപ്പം തന്നെ വ്യാജ ഐഎംഈഐ (IMEI) ഉള്ള ഫോണുകൾക്ക് സേവനം നൽകരുതെന്ന് ടെലികോം സേവനദാതാക്കൾക്ക് കർശന നിർദേശവും ടെലികോം വകുപ്പ് നൽകി.
Post Your Comments