യുഎഇ : ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും/പുതുക്കുന്നതിനും ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട്. അതോറിറ്റി അറിയിച്ചു. ഏപ്രിലിൽ അവതരിപ്പിച്ച നിയമമാണ് ജൂലൈയിൽ നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അറിയിച്ചത്.
പുതിയ നിയമ പ്രകാരം 21 വയസും അതിനു മുകളിലും ഉള്ള പൗരന്മാർ, ജിസിസി പൗരന്മാർ, മറ്റ് ദേശീയ പൗരന്മാർ പുതുതായി ലൈസൻസ് എടുക്കുമ്പോൾ രണ്ടു വർഷം കാലാവധിയായിരിക്കും ലഭിക്കുക. ശേഷം യു എ ഇ പൗരന്മാർക്കും ജിസിസി പൗരൻമാർക്കും മറ്റ് ദേശീയതയുള്ള അഞ്ച് പൗരന്മാർക്കും 10 വർഷത്തേക്ക് തങ്ങളുടെ ലൈസൻസ് കാലാവധി നീട്ടാവുന്നതാണ്.
മേൽ പറഞ്ഞവരിൽ 21 വയസ്സിന് താഴെ ഉള്ളവർ അപേക്ഷ സമർപ്പിച്ചാൽ ഒരു വർഷ കാലാവധി എന്ന നിലയിലായിരിക്കും പുതിയ ലൈസൻസ് നൽകുകയോ ലൈസൻസ് പുതുക്കുകയോ ചെയ്യുകയെന്ന് ആർ ടി എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റോസിയാൻ അറിയിച്ചു.
“പൊതു താൽപ്പര്യങ്ങൾക്കനുസൃതമായി ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട, ഫെഡറൽ, മിനിസ്ട്രി നിയമങ്ങൾ അനുസരിക്കുന്നതിന് ആർടിഎ എല്ലായ്പ്പോഴും ബാധ്യസ്ഥരാണെന്നും, സുരക്ഷിതവും സുഗമവുമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കാഴ്ച്ചപ്പാടുകൾ മനസിലാക്കുന്നു എന്നും” ആദ്ദേഹം പറഞ്ഞു.
Post Your Comments