തിരുവനന്തപുരം : റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി റവന്യു സെക്രട്ടറി പി.എച്ച് കുര്യനാണ് മൂന്നാര്‍ ഉന്നതല യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജൂലൈ ഒന്നിന് തിരുവനന്തപുരത്താണ് യോഗം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇടുക്കി കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നേരത്തെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. റവന്യു മന്ത്രിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് സിപിഐ യോഗം ബഹിഷ്കരിക്കും.
Post Your Comments