കൊച്ചി : മനസ്സിന്റെ ബലമായിരുന്നു ബലമായിരുന്നു ഭിന്നശേഷിക്കാരനായ കടങ്ങൂര്‍ കിടങ്ങേത്ത് എല്‍ദോയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം ആ മനസ്സ് തകര്‍ത്തു. മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുവെന്ന പ്രചാരണം ഉണ്ടായ ശേഷം എല്‍ദോ ഇതുവരെ ജോലിക്ക് പോയിട്ടില്ല.
ജീവിത പ്രാരബ്ധങ്ങള്‍ക്ക് മുന്നില്‍ പൊരുതുന്നതിന് മുമ്പ് ഭിന്നശേഷി എല്‍ദോയ്ക്ക് തടസ്സമായിരുന്നില്ല. പഠനത്തോടൊപ്പം പല ജോലികളും ചെയ്തു. എറണാകുളം എസ്.ആര്‍.എം റോഡിന് സമീപമുള്ള കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ജോലി ലഭിച്ചു. ഭിന്നശേഷിക്കാരിയായ ടിന്റു എല്‍ദോയുടെ ജീവിതത്തിലേയ്ക്ക് വന്നു. സംഭവ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അനുജന്‍ നോമിയെ കാണാന്‍ ഭാര്യക്കും മകന്‍ ബേസിലിനും ഒപ്പം പോയതാണ് എല്‍ദോ. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടപ്പോള്‍ എല്‍ദോയ്ക്ക് വിഷമമേറി. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോള്‍ മകന്‍ ബേസിലാണ് മെട്രോയില്‍ കയറണമെന്ന് പറഞ്ഞത് . അനുജന്റെ അവസ്ഥ കണ്ടതിലുള്ള വിഷമവും പനിയും എല്‍ദോയെ ക്ഷീണിതനാക്കിയിരുന്നു. മെട്രോയില്‍ കയറിയ പാടെ എല്‍ദോ സീറ്റില്‍ കിടന്നു. എല്‍ദോ സീറ്റില്‍ കിടക്കുന്ന ചിത്രവും മദ്യപനാക്കി കൊണ്ടുള്ള അടിക്കുറുപ്പും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എല്‍ദോ കാര്യമറിയുന്നത്.
എന്നാല്‍ സംഭവം വിവാദമായതോടെ കെ.എം.ആര്‍.എല്‍ ക്ഷമാപണവുമായി രംഗത്തെത്തി. ഇപ്പോള്‍ എല്‍ദോയ്ക്ക് മെട്രോയില്‍ യാത്രചെയ്യാന്‍ 2000 രൂപയുടെ സൗജന്യ യാത്രാ പാസാണ് എം.എം.ആര്‍.എല്‍ അനുവദിച്ചിരിക്കുന്നത്.
Post Your Comments