CinemaLatest NewsMovie SongsBollywoodEntertainment

ജീവിക്കണോ മരിക്കണോ എന്ന സംശയത്തിലായിരുന്നു അപ്പോള്‍ താന്‍

തന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തത നിറഞ്ഞ ജീവിതം കൊണ്ടും മികച്ച അഭിനയ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ ബോളിവുഡിലെ പ്രിയ നടി കങ്കണ റാവത്ത് തന്‍റെ ജീവിതത്തിലെ ചില ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞു. പ്രണയലേഖനമെഴുതേണ്ട കാലത്ത് ഞാൻ ജീവിക്കാൻ വേണ്ടി ബുദ്ധിമുട്ടുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തുന്നു. എന്‍റെ 17 ാം വയസ്സിൽ ജീവിക്കണോ മരിക്കണോ എന്ന സംശയത്തിലായിരുന്നു താന്‍. നടന്‍ അനുപം ഖേര്‍ അവതരിപ്പിക്കുന്ന അനുപംഖേര്‍’ പീപ്പിള്‍ എന്ന പരിപാടിയിലാണ് കങ്കണ തന്റെ കൗമാരകാലത്തെ കുറിച്ച് പറഞ്ഞത്. ഒരു കുട്ടിയെ പോലെ തനിക്ക് കളിക്കാൻ സമയമില്ലായിരുന്നുവെന്നും ഷോയില്‍ താരം പറഞ്ഞു.

ബോളിവുഡിലെ താരപുത്രന്‍മാരും പുത്രിമാരും ഒരു കാര്യം മനസ്സിലാക്കണം. കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണം സ്വന്തം പ്രേക്ഷകരെ ഉണ്ടാക്കുന്നതിനും വിമര്‍ശനവിധേയയാവുന്നതിനും. താരപുത്രര്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് സിനിമയിലേക്ക് പെട്ടെന്ന് എല്ലാ സൗകര്യങ്ങളോടെ് വരികയും അവര്‍ക്ക് പുറത്ത് നിന്ന് വരുന്നയാളുടെ ബുദ്ധിമുട്ടുകള്‍ അറിയുകയുമില്ല. പുറത്ത് വരുന്ന ഒരാള്‍ക്ക് ഒരു പക്ഷെ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് ലഭിക്കണമെങ്കില്‍ ജീവിതകാലം മുഴുവന്‍ വേണ്ടിവരും എന്നും കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button