
ന്യൂഡല്‍ഹി: അഴിമതി കേസില്‍ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ്. കേന്ദ്ര സെക്രട്ടറിയേറ്റ് സര്‍വ്വീസിലുള്ള 29 ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നുണ്ട്.
68 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് റെക്കോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. രണ്ട് തവണയാണ് ഒരു ജീവനക്കാരന്റെ പ്രവര്‍ത്തനം വിലയിരുത്തുക.
Post Your Comments