ന്യൂഡല്‍ഹി: കേന്ദ്ര ഗവമെന്റിന്റെ 25 മന്ത്രാലയങ്ങള്‍ / വകുപ്പുകൾ ഉടൻ തന്നെ ഇ-ഓഫീസുകളായി മാറുമെന്ന് കേന്ദ്ര ഭരണ പരിഷ്ക്കാര പൊതു പരാതിവകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കൂടാതെ ഇ-ഫയലുകളുടെ എണ്ണം 60,000 ശതമാനം വര്‍ദ്ധിച്ച് 4,65,000 ആയതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രീകൃത പൊതുപരാതി പരിഹാര നിരീക്ഷണ സംവിധാനത്തിന് കീഴില്‍വരുന്ന പരാതികളില്‍ നൂറ് ശതമാനത്തോളം തീര്‍പ്പാക്കി കഴിഞ്ഞതായി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. കൂടാതെ ഇതുവരെ 58 കേന്ദ്ര മന്ത്രാലയങ്ങളും 33 സംസ്ഥാനങ്ങളും സത്യവാങ്മൂലങ്ങളും രേഖകളുടെ സാക്ഷ്യപ്പെടുത്തലും നിര്‍ത്തലാക്കിയതായും അദ്ദേഹം അറിയിച്ചു
Post Your Comments