GeneralKeralaLatest NewsNews

മുഖ്യമന്ത്രി ശുചീകരണം തുടങ്ങി

കണ്ണൂർ:  സർക്കാരിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പകർച്ചപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. മൂന്നു ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ ജില്ലയിലും ഓരോ മന്ത്രിമാർക്കാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ചുമതല.

കണ്ണൂർ സിറ്റി വലിയകുളം ജുമാ മസ്ജിദ് പരിസരത്തായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണം. മന്ത്രി ക​ട​ന്ന​പ്പ​ളി രാ​മ​ച​ന്ദ്ര​ൻ, പി.​കെ. ശ്രീ​മ​തി എം​പി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ​ജ​യ​രാ​ജ​ൻ, മേ​യ​ർ ഇ.​പി. ല​ത, സു​മ ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. രാ​ഗേ​ഷ് എം​പി, സി. ​സ​മീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.

സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ശുചീകരണം തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നേതാക്കളായ വി.ശിവൻകുട്ടി, എം.വിജയകുമാർ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കെടുത്തു

ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, ഗൈഡ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളാകെ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button