ബോളിവുഡ് ഹിറ്റ് ചിത്രം നീരജ ഇപ്പോള്‍ കോടതി കയറുകയാണ്. വിമാന ജീവനക്കാരി നീരജ ഭാനോട്ടിന്റെ കഥ പറഞ്ഞ നീരജ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നീരജയുടെ കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ലാഭവിഹിതം നല്‍കിയില്ലെന്നാണ് നീരജയുടെ കുടുംബത്തിന്റെ പരാതി.
ആദ്യം ഏഴര ലക്ഷം രൂപയും പിന്നീട് സിനിമയുടെ ലാഭവിഹിതത്തിന്റെ പത്ത് ശതമാനവും നീരജയുടെ കുടുംബത്തിന് നല്‍കണം എന്നായിരുന്നു കരാര്‍. നീരജയുടെ പേരിലുള്ള ട്രസ്റ്റിന്‍റെ പ്രവര്‍ത്തങ്ങള്‍ക്കായാണ് ഈ പണം ഉപയോഗിക്കുക. എന്നാല്‍, 21 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയായ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 135 കോടിയിലേറെ രൂപ നേടിയെങ്കിലും തങ്ങള്‍ക്ക് 24.57 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന് നീരജയുടെ സഹോദരന്മാര്‍ പറഞ്ഞു.
1986ലാണ് പാന്‍ ആം വിമാനത്തിലെ ജീവനക്കാരിയായ നീരജ ഭാനോട്ട് കറാച്ചിയില്‍ വിമാനം റാഞ്ചിയ പാലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനിടെ കൊല്ലപ്പെട്ട നീരജയെ പിന്നീട് അശോക ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.
Post Your Comments