ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ കാര്‍ഡ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ഇന്ത്യക്കാര്‍ക്കാണ് ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തില്‍ അറിയിച്ചു.
വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശനം നടത്താന്‍ കഴിയുന്ന അയല്‍ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. നേപ്പാള്‍ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായും ഭൂട്ടാന്‍ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്.
Post Your Comments