തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനുള്ളിൽ പനിമരണം 240 കവിഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം പനി ബാധിച്ച് ആറുമാസത്തിനിടെ മരിച്ചത് 241 പേരാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെപ്പേരാണ് ഈ വർഷം മരിച്ചത്. കേവലം ആറു മാസം കൊണ്ടാണ് ഇത്രയും അധികം പേർ മരിച്ചത്. 2016 ൽ 99 പേരായിരുന്നു പകർച്ചവ്യാധികൾ ബാധിതരായി മരിച്ചത്.2015 ൽ സംസ്ഥാനത്ത് 164 പേരുടെ മരണത്തിനു പനി കാരണമായി. 8,053 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ചു മാത്രം 79 പേർ മരിച്ചു. 2013 ലും 2015 ലും 29 പേർ വീതവും 2014 ലും 2016ലും 13 പേർ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എച്ച്1 എൻ1 കാരണം 56 പേരാണ് മരിച്ചത്. ഒൻപതു പേർ മരിച്ചത് എലിപ്പനി ബാധിച്ചാണ്. മലേറിയയും മഞ്ഞപ്പിത്തവും ചിക്കൻപോക്സും വയറിളക്കം തുടങ്ങിയ രോഗങ്ങളും പടരുന്നത് ആശങ്ക പരത്തുന്നു. പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.
Post Your Comments