ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ് 2ഇ വിജയകരമായി വിക്ഷേപിച്ചതോടെ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം 13 ആയെന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തികള്‍ നിരീക്ഷിക്കാനും കടല്‍വഴിയും കരവഴിയുമുള്ള ശത്രവിന്റെ നീക്കങ്ങള്‍ മനസിലാക്കാനും ഈ ഉപഗ്രഹങ്ങള്‍ വഴി സാധിക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു.
കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് പ്രധാനമായും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. നാവികസേന ഇവയ്ക്ക് പുറമെ ജിസാറ്റ് 7 നും സൈനികാവിശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
അടുത്തിടെ വിക്ഷേപിച്ച കാര്‍ട്ടോ സാറ്റ് 2 പരമ്പരയില്‍ പെട്ട നിരീക്ഷണ ഉപഗ്രഹത്തിന് ഭൂമിയിലെ 0.6 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള വസ്തുക്കളെ വരെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും.
Post Your Comments