Latest NewsUSAInternational

മോദിക്കുവേണ്ടി ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നു

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹിന്ദി പഠിക്കുന്നു. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇരുവരുടെയും.

യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയില്‍ പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകള്‍ പഠിച്ചതായും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ചിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായി ശലഭ് കുമാര്‍ ആണ് ഇതിന് ട്രംപിനെ സഹായിക്കുന്നത്. വൈറ്റ് ഹൗസില്‍ വെച്ചാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയില്‍ എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button