ബീജിംഗ്: പാകിസ്താനെ കടന്നുപോകുന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ വ്യോമ ഇടനാഴിക്കെതിരെ ആരോപണവുമായി ചൈനീസ് പത്രം. ഇന്ത്യ-അഫ്ഗാന്‍ ആകാശപാത ഇന്ത്യയുടെ ദുര്‍വാശിയാണ് കാണിക്കുന്നതെന്നും ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക് ഒപ്പമെത്താനുള്ള നീക്കമാണിതെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ വിപണിയിലേക്ക് അഫ്ഗാനിസ്താന് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുമായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ-അഫ്ഗാനിസ്താന്‍ വ്യോമ ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗതവും ചരക്ക് കൈമാറ്റവും എളുപ്പമാക്കുന്നതിനായി മൂന്നു രാജ്യങ്ങളും ഉള്‍പ്പെടുന്ന കരാര്‍ 2016 മേയ് മാസത്തിലാണ് ഒപ്പുവെച്ചത്.
Post Your Comments