Latest NewsIndiaNews

പൊലീസിന് വിവരങ്ങൾ നൽകുന്നെന്ന് സംശയം: സ്ത്രീയുടെ തല മാവോയിസ്റ്റുകൾ വെട്ടിമാറ്റി

പാറ്റ്‌ന: ബീഹാറിലെ നവാദ ജില്ലയിൽ 26 കാരിയുടെ തല വെട്ടിമാറ്റി മാവോയിസ്റ്റുകൾ. പൊലീസിന് വിവരങ്ങൾ കൈമാറുന്നെന്ന സംശയത്തെ തുടർന്നാണ് തല വെട്ടിമാറ്റിയത്. യുവതിയുടെ ശരീരത്തിന്റെ കൂടെ ഇവർ ഒരു കുറിപ്പും വെച്ചിരുന്നു. ലോക്കൽ പൊലീസിലെ അധികാരികൾക്കും ഇതേ അനുഭവമാണ് ഉണ്ടാകുന്നതെന്ന ഭീഷണിയും കുറിപ്പിൽ ഉണ്ട്.

മാവോയിസ്റ്റുകൾ കൂടുതലായുള്ള വനപ്രദേശത്തിനടുത്തുള്ള ബരാഗഡ് ഗ്രാമത്തിലെ യുവതിയാണ് കൊല്ലപ്പെട്ടത്.യുവതിയുടെ ഭർത്താവ് മറ്റൊരു സ്ഥലത്താണ് കൂലിപ്പണി ചെയ്യുന്നത്. യുവതിയും പ്രായപൂർത്തിയാകാത്ത മകനും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. യുവതിയുടെ അമ്മയുടെ പരാതിയിൽ കൗകോൾ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് ഗ്രാമവാസികളും പോലീസും വനപ്രദേശത്ത് യുവതിയുടെ തല വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ഗ്രാമവാസികളുടെ ഇടയിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button