ഹോഗ്: മമത സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്നത ബഹുമതി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപ്പിലാക്കിയ ‘കന്യാശ്രീ കല്‍പക’ പദ്ധതിയ്ക്കാണ് ഐക്യരാഷ്ട്ര സഭ അംഗീകാരം ലഭിച്ചിരിക്കുന്നത്. നാല്‍പത് ലക്ഷം പെണ്‍കുട്ടികളാണ് ഈ പദ്ധതിയില്‍ അംഗമായിട്ടുള്ളത്. 16000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.
62 രാജ്യങ്ങളില്‍ നിന്നുള്ള 552 പദ്ധതികൾ പരിശോധിച്ചതിനു ശേഷമാണ് മമത സര്‍ക്കാരിന് പുരസ്‌കാരം ലഭിച്ചത്. ഐക്യരാഷ്ട്ര സഭ പബ്ലിക് സര്‍വീസ് ഫോറം നല്‍കിയ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റുവാങ്ങി.രാജ്യത്തിനും ബംഗാളിനും അഭിമാന മൂഹൂര്‍ത്തമാണ് ഇതെന്ന് അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം മമത ബാനർജി വ്യക്തമാക്കി.
Post Your Comments