കയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിനു അംഗീകാരം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയാണ് അംഗീകാരം നൽകിയത്. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ എന്നീ ദ്വീപുകളാണ് കരാർ വഴി സൗദിക്ക് ലഭിക്കുക.കരാറിനു ഈജിപ്ഷ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ദ്വീപുകള്‍ സൗദിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു.
എന്നാൽ കരാറിനു അംഗീകാരം കിട്ടാൻ വേണ്ടി പ്രസിഡന്റ് അൽസിസി നിയമപോരാട്ടം നടത്തി. അതാണ് സുപ്രധാന കരാർ നടപ്പാക്കാൻ സഹായകരമായത്. കഴിഞ്ഞവർഷം സൗദി രാജവ് സൽമാൻ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നടത്തിയ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടയിലാണ് തന്ത്രപ്രധാന ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ധാരണയായത്. ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തീറാന്‍ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് തീറാനും സനാഫിറും.
Post Your Comments