Latest NewsNewsIndia

സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ അവസാനിച്ചു

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ അവസാനിച്ചു . കെട്ടിടത്തില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഭീകരര്‍ കെട്ടിടത്തിലേക്ക് കയറുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം സ്കൂള്‍ വിട്ട് പോയത് അപകടം ഒഴിവാക്കി.
 
കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ജമ്മുകശ്മീരിലെ പന്ത ചൗക്കില്‍ സി.ആര്‍.പി.എഫ്. വാഹനത്തിനുനേരേ നടത്തിയ ആക്രമണത്തിനു ശേഷം ഭീകരര്‍ സ്കൂള്‍ കെട്ടിടത്തില്‍ തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നാനൂറിലധികും മുറികളുള്ള സ്കൂളിനൊപ്പം വിസ്താരമുള്ള ക്യാമ്പസും സ്ഥിതി ചെയ്യുന്നത് ഒരേ കോംബൌണ്ടിലാണ്.
 
ഇത് ഭീകരരെ സുരക്ഷാ സൈനികരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയോടെ ഭീകരര്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ സബ് ഇന്‍സ്പെക്ടറും പോലീസുകാരനും മരിച്ചിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button