CinemaLatest NewsIndia

പ്രശസ്ത നടന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്: പ്രശസ്ത നടന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് (45) ആണ് കാറപകടത്തിൽ മരിച്ചത്. ഷംഷാബാദിൽ ശനിയാഴ്ച രാത്രി 10.10 ഓടെ ഭരത് യാത്ര ചെയ്ത വാഹനം നിർത്തിയിട്ട ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിൽ വന്ന് ഇടിച്ചതിനാൽ ഭരത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

“ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് സംശയിക്കുന്നതായും,ഇക്കാര്യം പരിശോധിക്കുമെന്നും” പോലീസ് അറിയിച്ചു. കൂടാതെ ബ്രേക്ക് ഡൗണായ ട്രക്ക്‌ രാത്രിയിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ റോഡ് വശത്ത് പാർക്ക് ചെയ്തതിന് ഡ്രൈവർക്കെതിരേ കേസ് എടുത്തതായും പോലീസ് പറഞ്ഞു.

ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭരത് മയക്കുമരുന്ന് കേസിൽ മുൻപ് അറസ്റ്റിലായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button