ന്യൂഡല്‍ഹി : നികുതി നിശ്ചയിക്കുന്നതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ഇതോടെ നികുതിദായകര്‍ക്ക് നേരിട്ട് ആദായനികുതി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വരില്ല.
നികുതി നിര്‍ണയത്തിനുള്ള നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈനാക്കുന്ന പശ്ചാത്തലത്തില്‍ രേഖാസമര്‍പ്പണവും ഓണ്‍ലൈന്‍ ആകേണ്ടത് നിര്‍ബന്ധമാണെന്ന് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. incometaxindiaaefiling.gov.in എന്ന വെബ്‌സൈറ്റില്‍ നികുതിദായകര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിയ്ക്കാം.
Post Your Comments