ന്യൂഡല്‍ഹി. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും സംസാര ഭാഷ ഹിന്ദിയാണ്. അതുകൊണ്ടുതന്നെ അത് പഠിക്കേണ്ടത് അത്യവശ്യമാണെന്ന് വെങ്കയ്യ നായഡു പറഞ്ഞു. നാം ഇന്ത്യക്കാര്‍ ഇംഗ്ലീഷിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പാഠ്യ പദ്ധതിയില്‍ മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
എന്നാല്‍ നേരേ മറിച്ച് ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പല പ്രമുഖരും രംഗത്തുവന്നു. ഹിന്ദി ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഭാഷ മാത്രം ആണെന്നാണ് ശശിതരൂര്‍ പ്രതികരിച്ചത്. ഹിന്ദിയെ നിര്‍ബന്ധ ഭാഷയാക്കരുതെന്നും തരൂര്‍ പ്രതികരിച്ചു.
Post Your Comments