ന്യൂയോർക്ക്: തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ഡൊണാൾഡ് ട്രമ്പ്.അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഒബാമയുടെ കാലത്ത് മൂന്നുമാസത്തിനിടെ എത്തിയത് 25,000 അഭയാര്‍ഥികളായിരുന്നു എന്നാൽ , ട്രംപ് അധികാരമേറ്റ് മൂന്നുമാസത്തിനിടെ രാജ്യത്തേക്ക് വന്നത് 13,000 പേര്‍ മാത്രമാണ്.
കോംഗോ റിപ്പബ്ലിക്ക്, സിറിയ, ഇറാഖ്, സോമാലിയ, മ്യാന്മാര്‍ എന്നിവിടങ്ങളില്‍നിന്നാണ് അഭയാര്‍ഥികളേറെയും. സിറിയ, സോമാലിയ, ഇറാന്‍, ലിബിയ, സുഡാന്‍, യെമന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ട്രംപ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ഇവിടെ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു.
അവസാന മൂന്നുമാസങ്ങളില്‍ ഒബാമ കൂടുതല്‍ അഭയാര്‍ഥികളെ അനുവദിചിരുന്നു.116,000 അഭയാര്‍ഥികളാണ് 2016-ല്‍ അമേരിക്കയിലെത്തിയത്.ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷന്‍ അംഗീകരിക്കുന്ന അഭയാര്‍ഥികളെ മാത്രമേ അമേരിക്ക ഇപ്പോൾ സ്വീകരിക്കുന്നുള്ളൂ. ഹോംലാന്‍ഡ് സെക്യുരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.
Post Your Comments