ലിസ്ബണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗലിൽ ഉജ്ജ്വല സ്വീകരണം.പോര്‍ച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തു. ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി ഒഴിവാക്കല്‍, നാനോ ടെക്നോളജി, സാംസ്കാരിക വിനിമയം തുടങ്ങിയ രംഗങ്ങൾ ഉൾപ്പെടെ 11 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഭീകരവിരുദ്ധ പോരാട്ടത്തിലും കലാവസ്ഥാ പഠനങ്ങളിലും പരസ്പരം സഹകരണം ഉറപ്പാക്കി.ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.പോര്‍ച്ചുഗല്‍ – ഇന്ത്യ ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഹബ് മോദി ഉദ്ഘാടനം ചെയ്തു. ഇവിടെനിന്നു യു എസിലേക്കും പിന്നീട് നെതര്‍ലന്‍ഡ്സിലേക്കുമാണ് ഇനി പ്രധാനമന്ത്രിയുടെ സന്ദർശനം.
Post Your Comments