നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന സ്മാര്‍ട്ട്‌ഫോണിലൂടെ തന്നെ നിങ്ങൾക്ക് ഇനിമുതൽ പണം ലാഭിക്കാം. എങ്ങനെയാണെന്നല്ലേ. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഈ താഴെ പറയുന്ന നാല് ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും കാശ് ഉണ്ടാക്കാം. ഷോപ്പിങ് ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എത്ര ചിലവഴിക്കാം എത്ര ലാഭിക്കാം എന്നൊക്കെ പറഞ്ഞുതരാൻ ‘ടിപ്പ് യുവര്‍സെല്‍ഫ്’ എന്ന ആപ്ലിക്കേഷൻ സഹായിക്കും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ആപ്പ് ലഭിക്കുക.
ലോങ്ങ് പ്ലാനിങ്ങുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ആപ്ലിക്കേഷനാണ് ‘ക്യാപിറ്റൽ’. നിങ്ങളുടെ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുകയും അതുവഴി ഏതെല്ലാം തരത്തില്‍ പണം ലാഭിക്കാം എന്നൊക്കെ ഈ ആപ്പ് വഴി അറിയാം. പണത്തിന്റെ ഒഴുക്ക് നിരീക്ഷിക്കാനും, ഒപ്പം ചെറിയ ബഡ്ജറ്റുകള്‍ ഉണ്ടാക്കാനും ‘മണി വൈസ്’ എന്ന ആപ്പ് ഉപകരിക്കും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്. പണം ലാഭിക്കാനുള്ള എളുപ്പവഴിയെന്നാണ് ‘ഡിജിറ്റ്’ എന്ന ആപ്ലിക്കേഷനെ വിശേഷിപ്പിക്കുന്നത്. ചിലവ് ചെയ്യാനുള്ള പരിധി നിങ്ങളെ ഓര്‍മ്മിപ്പിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
Post Your Comments