സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാനെ നമുക്ക് പ്രയോജനപ്പെടുത്താം. ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി വേണം റമദാനിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ. അതിനു വേണ്ടി നമ്മൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ മരിക്കും വരെ പിന്തുടരണം.
സ്വയം നല്ല ശീലങ്ങൾ കൊണ്ടുവരാൻ മനസിനെയും ശരീരത്തിനെയും പ്രോത്സാഹിപ്പിക്കുവാനും ഈ റമദാനിൽ നമുക്ക് കഴിയണം. റമദാന്റെ പരിശുദ്ധി മനസ്സിൽ ഉണ്ടെങ്കിൽ ഉറപ്പായും നമുക്ക് ദുഷ്ചിന്തകളെയും ദുശീലങ്ങളെയും ജീവിതത്തിൽ നിന്നും പുകച്ചു ചാടിക്കാൻ കഴിയും.
റമദാനെപ്പറ്റി അഗാധമായ അറിവുള്ള ആളുകളോട് റമദാന്റെ ദൈവികതയെ പറ്റിയും പുണ്ണ്യത്തെ പറ്റിയും കൂടുതൽ ചോദിച്ചു പഠിക്കുക.അതുവഴി പുതുതായി ലഭിച്ച ജ്ഞാനത്തെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാനും ശ്രമിക്കണം.
Post Your Comments