തിരുവനന്തപുരം: ഒരു കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പനിമൂലം ഇരുനൂറിലധികം പേർ മരിച്ചു. പക്ഷെ ഒരു പൈസ പോലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായില്ല. നഷ്ടപരിഹാരം നല്കാൻ തയ്യാറാകാത്ത സർക്കാർ ജനങ്ങൾക്കു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തുലക്ഷം രൂപ പനി ബാധിച്ചു മരിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു സിഎംപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി ജോൺ. മരുന്നും ഭക്ഷണവും പനി ബാധിതരായവർക്കു സൗജന്യമായി നൽകണം. ആരോഗ്യ നിലവാരത്തിനു പേരുകേട്ട കേരളത്തിന്റെ കേരളമോഡൽ വികസനം തകർന്നു തരിപ്പണമായിരിക്കുകയാണ്.
പൊതുജനാരോഗ്യ ദുരന്തമായി കൂട്ടമരണങ്ങൾ സൃഷ്ടിച്ച ഈ പകർച്ചപ്പനിയെ പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാരിന്റെ സഹായം തേടുകയും കേന്ദ്രം അതു നൽകുകയും വേണം. യുവാക്കളും കുട്ടികളും മരിച്ച കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എം.പി.സാജു, എം.ആർ.മനോജ്, പൊടിയൻ കുട്ടി ,പി.ജി.മധു, കെവൈഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ.എ.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post Your Comments