CricketLatest NewsIndiaNewsSports

വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഇ​ന്നു മുതല്‍

ല​ണ്ട​ന്‍: ക്രിക്കറ്റ് കളത്തിൽ തീ പാറുന്ന പോരാട്ടവുമായി വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഇ​ന്നു മുതല്‍.ഇ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ആദ്യ എ​ട്ടു റാ​ങ്കിം​ഗിലുള്ള ടീമുക​ള്‍ റൗ​ണ്ട് റോ​ബി​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏറ്റുമുട്ടും. ഇം​ഗ്ല​ണ്ടി​ലും വെ​യ്‌ൽസി​ലു​മാ​യി അ​ഞ്ചു ഗ്രൗ​ണ്ടു​ക​ളി​ലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഏ​ക​ദി​ന​ത്തി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡി​ആ​ര്‍എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ക​പ്പാ​ണി​ത്.20 ല​ക്ഷം ഡോ​ള​റാ​ണ് ഇത്തവണ വിജയിക​ള്‍ക്കു ലഭിക്കുന്ന സമ്മാനതുക.ജൂ​ലൈ ര​ണ്ടി​നു വ​നി​താ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടും.ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ആ​കെ 30 മ​ത്സ​ര​ങ്ങ​ളു​ണ്ട്. ജൂ​ലൈ 23നാ​ണ് ഫൈ​ന​ല്‍.

ഇ​ന്ത്യ​ന്‍ ടീം

​മി​താ​ലി രാ​ജ് (ക്യാ​പ്റ്റ​ന്‍), ഏ​ക​ത ബി​ഷ്ട്, രാ​ജേ​ശ്വ​രി ഗെ​യ്ക് വാ​ദ്, ജു​ല​ന്‍ ഗോ​സ്വാ​മി, മ​ന്‍സി ജോ​ഷി, ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍, വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി, സ്മൃ​തി മ​ന്ദ​ന, മോ​ന മേ​ഷ്രം, ശി​ഖ പാ​ണ്ഡെ, പൂ​നം യാ​ദ​വ്, നു​സ​ട്ട് പ​ര്‍വീ​ണ്‍, പൂ​നം റൗ​ട്ട്, ദീ​പ്തി ശ​ര്‍മ, സു​ഷ​മ വ​ര്‍മ (വി​ക്ക​റ്റ് കീ​പ്പ​ര്‍)

shortlink

Related Articles

Post Your Comments


Back to top button