പെഷാവാര്‍: മൂന്ന് നഗരങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്നലെയും ഇന്നും പാകിസ്ഥാനിലെ മൂന്ന് നഗരങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഇന്‍സ്പെക്ടര്‍ ജനറല്‍ എഹ്സാന്‍ മെഹബൂബിന്റെ ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ 14 പേര്‍ കൊല്ലപ്പെടുകയും,21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹരിക്-ഇ- താലിബാന്റെ പോഷക സംഘടന ജമാഅത്ത് -അല്‍- അഹ്റാര്‍ ഏറ്റെടുത്തിരുന്നു
ഷിയാ ഭൂരിപക്ഷ പ്രദേശമായ പരച്ചിനാറിലെ ഖുറം ഗോത്രപ്രദേശത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലിബാനുമായി ബന്ധമുള്ള ലഷ്കര്‍-ഇ-ജഗ്വി സുന്നി എന്ന സംഘടനയായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ. ശേഷം തുരി മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
റംസാന്‍ ആഘോഷങ്ങള്‍ക്ക് മുൻപ് ഭീകരര്‍ ആക്രമണം നടത്തിയതിനാൽ പൊലീസും സുരക്ഷാ സേനയും രാജ്യത്ത് റെയ്ഡ് കര്‍ശനമാക്കി.
Post Your Comments