തിരുവനന്തപുരം: പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും കാരണം ഇന്നലെ 13 പേര്‍ കൂടി മരിച്ചു. കോട്ടയത്തും കൊല്ലം ജില്ലയിലും രണ്ടുപേര്‍ വീതവും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്നു പേര്‍ വീതവുമാണ് ഇന്നലെ മരിച്ചത്. ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. . മലപ്പുറത്ത് 58 പേര്‍ ഡെങ്കിപ്പനിലക്ഷണങ്ങളോടെ ചികിത്സ തേടി.
രണ്ടുപേര്‍ക്ക് എച്ച്1എന്‍1 പനിയും നാലുപേര്‍ക്കു മഞ്ഞപ്പിത്തവും സംശയിക്കുന്നു. തിരുവനന്തപുരത്ത് 56 പേര്‍ക്കു ഡെങ്കിപ്പനിയും വിഴിഞ്ഞത്തും കോട്ടുകാലിലും രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. സംസ്ഥാനത്തു പനി ബാധിച്ചു 3268 പേര്‍ വിവിധ ആശുപത്രികളില്‍ ഇന്നലെ ചികിത്സ തേടി. 187 പേര്‍ക്കു ഡെങ്കിപ്പനി ബാധയും ഒരാള്‍ക്കു ചിക്കുന്‍ ഗുനിയയും സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments