ലണ്ടന്‍: സിറിയയിലെ ഐ.എസ് താവളങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പടക്കപ്പലുകളിൽ നിന്ന് മിസൈൽ ആക്രമണം. ആക്രമണം ഉണ്ടായത് രണ്ടു പടക്കപ്പലുകളില്‍ നിന്നും ഒരു അന്തര്‍വാഹിനിയില്‍ നിന്നുമാണ്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഭീകരരെ വ്യോമാക്രമണത്തിലൂടെ പിന്നീട് വധിച്ചുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മാത്രമല്ല ക്യാമറയില്‍ പകര്‍ത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ആക്രമണം നടത്തിയത് സിറിയയിലെ ഹമാ പ്രവിശ്യയിലെ ഐഎസ് ഭീകരരുടെ താവളത്തിലും ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുമാണ്. കൂടാതെ ബാക്കി ഉള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തി. എന്നാല്‍, എപ്പോഴാണ് ആക്രമണം നടത്തിയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. നേരത്തെ തന്നെ ആക്രമണ വിവരം തുര്‍ക്കിയെയും ഇസ്രേയല്‍ സൈന്യത്തെയും അറിയിച്ചിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments