![](/wp-content/uploads/2017/06/ant-1.jpg)
റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയിൽ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനിയായ ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. യുവതിക്ക് നേരത്തെ തന്നെ ഉറുമ്പിന്റെ കടിയേറ്റാൽ അലർജി ഉണ്ടായിരുന്നു. എന്നാൽ വീടിനു പുറത്തു നിൽക്കുകയായിരുന്ന ഷംറീനെ ഇത്തവണ കടിച്ചത് വിഷ ഉറുമ്പ് ആയിരുന്നു.തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ ഉടന്‍ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താൻ ആയില്ല.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ യുവതി മരണമടയുകയായിരുന്നു.ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സഹേഷിനൊപ്പം വര്ഷങ്ങളായി സൗദിയിൽ താമസിക്കുകയായിരുന്നു യുവതി. രണ്ടു മക്കൾ ആണ് ഉള്ളത്.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സഹലും ഷിറിനും ആണ് മക്കൾ.ഷംറിന്റെ മൃതദേഹം അല്‍റാജ്ഹി മസ്ജിദില്‍ നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post Your Comments