പഴങ്ങളും പച്ചകറികളും കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കായി ഐസ് തെറാപ്പി. ഇന്നത്തെ കുട്ടികളിൽ പലരും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ മടിക്കുന്നവരാണ്. അതു മൂലം അവരിൽ പോഷക ഗുണങ്ങളും കുറവായിരിക്കും. അതിനു ഒരു പരിഹാരമായിട്ടാണ് ഐസ് തെറാപ്പി.
ഇത് വളരെ സിംപിൾ ആണ്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ആകൃതിയിലുള്ള ഐസ് ട്രേകൾ സംഘടിപ്പിക്കുക. ഇതിൽ ജ്യൂസ് ഒഴിച്ചുവച്ച് ഐസ് കട്ടയാകുമ്പോൾ കുട്ടികൾക്ക് നൽകാം. തണുത്ത ഭക്ഷണം മൂലം ആരോഗ്യപ്രശ്നമുണ്ടാക്കുന്ന കുട്ടികൾക്ക് ഇത്തരത്തിൽ നൽകരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുമൂലം കുട്ടികൾക്ക് പലവിധത്തിലുള്ള രോഗങ്ങളും അസ്വസ്ഥതകളും പിടിപെടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കുന്നു.
Post Your Comments