Latest NewsIndia

പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

ലക്‌നോ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പിതാവ് 22കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗല്‍ഫാഷ ബിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഗല്‍ഫാഷയും രണ്ടു വയസുകാരനായ മകനും ബന്ധുവായ സ്ത്രീയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പിതാവ് മഷ്‌റുഫ് റാസ ഖാനും ബന്ധുക്കളും വന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും തീകൊളുത്തുകയുമായിരുന്നു. അതേസമയം അക്രമികള്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ല. ഗല്‍ഫാഷ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

വീട്ടുകാരുടെ താത്പര്യം മറികടന്ന് മൂന്നു വര്‍ഷം മുമ്പ് സാജിദ് അലി എന്നയാളെ ഗല്‍ഫാഷ വിവാഹം ചെയ്തിരുന്നു. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. സാജിദിന്റെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഗല്‍ഫാഷയുടെ ബന്ധു അഷ്‌റഫിനെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button