ജമ്മു: നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ െസെന്യം വധിച്ച പാകിസ്ഥാൻ ബാറ്റ് കമാൻഡോയുടെ മൃതദേഹത്തിൽ നിന്ന് ക്യാമറയും മറ്റും ലഭിച്ചു. ഇതിൽ കമാൻഡോ നിയന്ത്രണ രേഖ മറികടക്കുന്നതുൾപ്പെടെയുള്ള പല ദൃശ്യങ്ങളും ഇന്ത്യൻ സേനക്ക് ലഭിച്ചു.ക്യാമറ കൂടാതെ കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.ക്യാമറയുടെ ഉള്ളടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.
പാകിസ്ഥാൻ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു. ഇത് നിർണ്ണായക തെളിവായി ഇന്ത്യ കാണുന്നു. നിയന്ത്രണ രേഖ പാകിസ്ഥാൻ ലംഘിക്കില്ലെന്ന പാകിസ്ഥാന്റെ അവകാശ വാദത്തെ ഖണ്ഡിക്കാൻ ഈ ദൃശ്യങ്ങൾക്ക് കഴിയും.
ആറുപേരടങ്ങുന്ന പരിശീലനം ലഭിച്ച ബാറ്റ് ടീമംഗങ്ങള്‍ക്ക് നുഴഞ്ഞു കയറുന്നതിന് സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ പട്രോള്‍ ടീമിനു നേരെ പാക് സൈനിക പോസ്റ്റില്‍ നിന്ന് വെടിവെപ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും അതിനിടെ രണ്ട് ബാറ്റ് അംഗങ്ങള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.പരിക്കേറ്റവരെയും കൊല്ലപ്പെട്ട ഒരാളെയും പാക് ടീം കൊണ്ടുപോയി. മരിച്ച ഒരാളെ ഇന്ത്യക്ക് ലഭിച്ചിരുന്നു.
Post Your Comments