KeralaLatest NewsNews

നിപ്പ രോഗം പരത്തുന്നത് വവ്വാൽ മാത്രമോ?

തിരുവനന്തപുരം: 2018 മേയിലാണ് ആദ്യമായി നിപ്പ വൈറസ് കോഴിക്കോട് ചങ്ങരോത്ത് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കനുസരിച്ച് 16 മരണം. 2019ൽ എറണാകുളം പറവൂർ സ്വദേശിയായ വിദ്യാർഥിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നാം വർഷവും സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

2018ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും (ഐസിഎംആർ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വിദഗ്ധർ ചങ്ങരോത്ത് എത്തി സ്രവം ശേഖരിച്ച് നടത്തിയ പഠനത്തിൽ 22% വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

ആദ്യ നിപ്പാ മരണം രേഖപ്പെടുത്തിയ സ്ഥലത്ത് രോഗവാഹകരായ വവ്വാലുകളുടെ വലിയ സാന്നിധ്യം കണ്ടെത്തിയതിനാലാണ് വവ്വാലുകളിൽനിന്നാകും മനുഷ്യനിലേക്കു രോഗമെത്തിയത് എന്ന നിഗമനത്തിന് അടിസ്ഥാനം. എന്നാൽ, ആദ്യം മരിച്ച മുഹമ്മദ് സാബിത്തിനു രോഗം ബാധിച്ചത് വവ്വാലിൽനിന്നാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.

Also Read: പ്രവാസികൾക്ക് വീണ്ടും നിരാശ: കുവൈത്തിലെത്തണമെങ്കിൽ ലക്ഷങ്ങൾ നൽകണം, വിമാന ടിക്കറ്റിന് തീവില

വവ്വാൽ കടിച്ച പഴം കഴിച്ചതിലൂടെ വൈറസ് ശരീരത്തിലെത്തിയെന്ന നിഗമനം മാത്രം. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപ് സാബിത്ത് മരിച്ചതും അന്വേഷണത്തിനു തടസമായി. കേരളത്തിൽ എവിടെയുള്ള വവ്വാലുകളിലാണ് വൈറസുള്ളത്, വവ്വാലുകളിൽനിന്ന് മാത്രമാണോ രോഗം പകരുന്നത്, വൈറസ് വാഹകരായ വവ്വാലുകൾ എവിടെനിന്നുവരുന്നു തുടങ്ങിയ കാര്യങ്ങളിൽ ഗവേഷണം നടത്താൻ ഇതുവരെ സർക്കാരിനു കഴിഞ്ഞിട്ടില്ല.

2018ൽ വവ്വാലുകളുടെ സ്രവ സാംപിൾ പരിശോധിച്ചതിൽ 22 ശതമാനത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയെങ്കിൽ ഇപ്പോഴത് കൂടാൻ മാത്രമേ സാധ്യതയുള്ളൂ എന്നു വിദഗ്ധർ പറയുന്നു. ‘പറക്കും കുറുക്കൻ’ എന്നറിയപ്പെടുന്ന പഴംതീനി വവ്വാലുകളിലാണ് നിപ്പ വൈറസുള്ളത്. വളരെ ദൂരം പറക്കാൻ ഇവയ്ക്കു സാധിക്കും. രോഗം പടർന്ന ഇതര സംസ്ഥാനങ്ങളിൽനിന്നാകാം വൈറസ് കേരളത്തിലെത്തിയതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button