Latest NewsNewsIndia

പാക്​ ബാറ്റ് കമാന്‍ഡോ നിയന്ത്രണ രേഖ ലംഘിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യക്ക് ലഭിച്ചു

ജമ്മു: നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന്​ ഇന്ത്യന്‍ ​െസെന്യം വധിച്ച പാകിസ്ഥാൻ ബാറ്റ് കമാൻഡോയുടെ മൃതദേഹത്തിൽ നിന്ന് ക്യാമറയും മറ്റും ലഭിച്ചു. ഇതിൽ കമാൻഡോ നിയന്ത്രണ രേഖ മറികടക്കുന്നതുൾപ്പെടെയുള്ള പല ദൃശ്യങ്ങളും ഇന്ത്യൻ സേനക്ക് ലഭിച്ചു.ക്യാമറ കൂടാതെ കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന്​ ലഭിച്ചിട്ടുണ്ട്.ക്യാമറയുടെ ഉള്ളടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്​ഥര്‍ പരിശോധിച്ച് വരികയാണ്.

പാകിസ്ഥാൻ ബോര്‍ഡര്‍ ആക്​ഷന്‍ ടീം (ബാറ്റ്​) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതി​​ന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്ന്​ ലഭിച്ചിട്ടുണ്ടെന്ന്​ സൈനീക വൃത്തങ്ങൾ അറിയിച്ചു. ഇത് നിർണ്ണായക തെളിവായി ഇന്ത്യ കാണുന്നു. നിയന്ത്രണ രേഖ പാകിസ്ഥാൻ ലംഘിക്കില്ലെന്ന പാകിസ്ഥാന്റെ അവകാശ വാദത്തെ ഖണ്ഡിക്കാൻ ഈ ദൃശ്യങ്ങൾക്ക് കഴിയും.

ആറുപേരടങ്ങുന്ന പരിശീലനം ലഭിച്ച ബാറ്റ്​ ടീമംഗങ്ങള്‍ക്ക്​ നുഴഞ്ഞു കയറുന്നതിന്​ സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ പട്രോള്‍ ടീമിനു നേരെ പാക്​ സൈനിക പോസ്​റ്റില്‍ നിന്ന്​ വെടിവെപ്പുണ്ടായിരുന്നു.  ഇന്ത്യ ശക്​തമായി തിരിച്ചടിക്കുകയും അതിനിടെ രണ്ട്​ ബാറ്റ്​ അംഗങ്ങള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.പരിക്കേറ്റവരെയും കൊല്ലപ്പെട്ട ഒരാളെയും പാക് ടീം കൊണ്ടുപോയി. മരിച്ച ഒരാളെ ഇന്ത്യക്ക് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button