ഇദുല്‍ ഫിത്തര്‍ പ്രഖ്യാപനത്തിനായി യുഎഇ കാത്തിരിക്കുകയാണ്, അതുപോലെതന്നെ ഈ പ്രഖ്യാപനത്തിനായി മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങളും കാത്തിരിക്കുകയാണ്. ചന്ദ്രനെ നോക്കിയാണ് ഈദുല്‍ ഫിത്തര്‍ പ്രഖ്യാപിക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും ഇത് പല തീയ്യതികളിലാകും. ഇതിനായി അറബ് രാജ്യങ്ങളും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വളരെ ആകാംക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്.
അതേസമയം, ഓസ്ട്രേലിയയിലെ ദേശീയ ഇമാം സമിതി ഈദുല്‍ ഫിത്തര്‍ തീയതി പ്രഖ്യാപിച്ചു. ഓസ്ട്രേലിയ ഗ്രാന്‍ഡ് മുഫ്തി ഡോ. ഇബ്രാഹിം അബു മുഹമ്മദ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് അറിയിച്ചത്. ‘ജൂണ്‍ 24 റമദാന്റെ അവസാന ദിവസവും ജൂണ്‍ 25 ഷോവാളിന്റെ ആദ്യത്തെ ദിവസവും, ഈദുല്‍ ഫിത്തറിന്റെ ആദ്യത്തെ ദിവസം. ചന്ദ്രനെ നിരീക്ഷിക്കാനായി പ്രത്യേക സമിതിയെ യുഎഇയില്‍ നിയമിച്ചിട്ടുണ്ട്.
Post Your Comments