Latest NewsNewsIndia

ബംഗളൂരുവിലെ ബാറുകളിലും പബ്ബുകളിലും ഇനിമുതല്‍ മദ്യം വിളമ്പില്ല

ബംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. ളുകളെ എന്നും ആകര്‍ഷിക്കാന്‍ കഴിവുള്ള നഗരമാണ് ബംഗളൂരു. ഫാഷന്‍, പബ്, പാര്‍ക്ക്, മദ്യം, ഫുഡ്, ഡ്രസ്സ്, എഡ്യൂക്കേഷന്‍, സിനിമ, കായികം, ഷോപ്പിംഗ്, ബിസിനസ്സ് എന്നിങ്ങനെ ബംഗളൂരുവിനെ ആശ്രയിക്കാത്തവര്‍ ഇന്ന് കുറവാണ്. എന്നാല്‍ ജനങ്ങളെ ഏറ്റവും ദുഖത്തിലാഴ്ത്തുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയത്. ബംഗളൂരുവിലെ ഏറ്റവും പ്രസിദ്ധമായ എംജി റോഡിനും സമീപ പ്രദേശങ്ങളിലുമുള്ള പബ്ബുകളിലും ബാറുകളിലും ഇനി മദ്യം ലഭ്യമാകില്ല. ദേശീയ, സംസ്ഥാന ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ച സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതയായ എംജി റോഡില്‍ ഒരാഴ്ചക്കുള്ളില്‍ ബാറുകള്‍ അടയ്ക്കും.

എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് റോഡ് എന്നിവിടങ്ങളിലായി 138 ബാറുകളും ഡാന്‍സിംഗ് പബ്ബുകളും മദ്യം വിളമ്ബുന്ന റെസ്റ്റോറന്റുകളുമാണുള്ളത്. ഇവയുടെ പ്രവര്‍ത്തനമാണ് സ്തംഭിക്കുന്നത്. പുതിയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ ദേശീയ സംസ്ഥാന പാതകളിലെ മദ്യവില്‍പ്പന ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button