ബംഗളുരു: നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി 257 നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി. കര്‍ണാടകത്തിലെ നഴ്സിങ് കോളേജുകളുടെ അംഗീകാരമാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ അംഗീകാരം മാത്രം മതി സംസ്ഥാനത്തെ നഴ്സിങ് കോളേജുകള്‍ക്ക് എന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവാണ് ഇത്തരം കടുത്ത നടപടി ക്ഷണിച്ചു വരുത്തിയത്.
അംഗീകാരമുളള നഴ്സിങ് സ്ഥാപനങ്ങളുടെ വിവരം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ വെബ്സൈറ്റിലുണ്ട്. നിലവില്‍ കര്‍ണാടകത്തിലെ ഒരൊറ്റ സ്ഥാപനം പോലും ഈ പട്ടികയില്ല. 257 കോളേജുകളാണ് കഴിഞ്ഞ തവണ ഈ പട്ടികയില്‍ കര്‍ണാടകത്തില്‍ നിന്നും ഇടംപിടിച്ചത്.കര്‍ണാടകത്തിലെ നഴ്സിങ് കോളേജുകളില്‍ പഠിക്കുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മലയാളികളാണ്
Post Your Comments