ഇന്ത്യയുടെ പരമോന്നതാധികാരിയും പ്രഥമ പൗരനുമാണ് രാഷ്ട്രപതി.
തെരഞ്ഞെടുക്കപെട്ട പർലമെന്റ് അംഗങ്ങളിൽ നിന്നും പ്രധാന മന്ത്രിയെയും മറ്റു മന്ത്രി മാരെയും നിയമിക്കുന്നത് രാഷ്ട്രപതി ആണ്. രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സംയുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പാര്ലമെന്ററിജനാധിപത്യം സ്വീകരിച്ച റിപ്പബ്ലിക്കാണ് ഇന്ത്യ.
രാഷ്ട്രപതിയുടേത് ആലങ്കാരികപദവിയാണെന്ന് ഭരണഘടനാശില്പികള് പറഞ്ഞുവെക്കുമ്പോഴും വിവേചനാധികാരം പ്രയോഗിക്കേണ്ടിവന്ന ഒട്ടേറെ സാഹചര്യങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യാ സാക്ഷ്യം വഹിച്ചിട്ടുണ്ട്.പാർലമെന്റ്ൽ ഒരു ബിൽ നിയമം ആകണമെങ്കിൽ ഒപ്പിടേണ്ടത് രാഷ്ട്രപതി ആണ് രാജ്യസഭയിലേക്ക് 2 ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമ നിർദേശം ചെയ്യുന്നത് പ്രസിഡന്റ് ആണ്. ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത, സഖ്യകക്ഷി മന്ത്രിസഭകളുടെ കാലത്ത് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
ഭരണഘടനയുടെ അനുച്ഛേദം 53(1)പ്രകാരം കേന്ദ്രസര്‍ക്കാറിന്റെ എല്ലാ ഭരണ നിര്വഹണാധികാരവും രാഷ്ട്രപതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
പാർലിമെന്റിലേക്ക് 12 അംഗങ്ങളെ രാഷ്ട്രപതിക്ക് നാമ നിർദേശം ചെയ്യാം. ഇരു സഭകളിലെയും സംയുക്ത സമ്മേളനം വിളിക്കാൻ അധികാരം രാഷ്ട്രപതിക്ക് ആണ്. അഞ്ചു വർഷമാണ് രാഷ്ട്രപതിയുടെ കാലാവധി.രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നിവയിലെ തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ ആണ്.രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം 35 വയസ്സ് ആണ്.
പ്രതിമാസ വേതനം 1,50,000 രൂപയാണ്.സംസ്ഥാന ഗവർണ്ണർമാർ,അറ്റോർണി ജനറൽ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ചീഫ് ഇലക്ഷന് കമ്മീഷണർ, യൂ.പി.എസ്.സി ചെയർമാൻ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈ കോടതി ചീഫ് ജസ്റ്റിസ്, ഹൈ കോടതി ജഡ്ജിമാർ, ഇന്ത്യയുടെ അംബാസിഡർമാർ,
ഹൈ കമ്മീഷണർമാർ തുടങ്ങിയവരുടെ നിയമനം രാഷ്ട്രപതിയാണ് നടത്തുന്നത്.വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ നിയമിക്കുന്നതും ലോക്സഭയിലെയും രാജ്യസഭയിലെയും നാമനിര്ദേശപദവികളിലേക്ക് അംഗങ്ങളെ നിയമിക്കുന്നതും രാഷ്ട്രപതിയാണ്.
ലോക്സഭ പിരിച്ചുവിടാനുള്ള അധികാരവും അദ്ദേഹത്തിനാണ്.രാജ്യത്തെ ഏതുകോടതിയും വിധിച്ച ശിക്ഷ ഇളവുചെയ്യാനും മാപ്പുനല്കാനും രാഷ്ട്രപതിക്കാവും. വധശിക്ഷ ഇളവുചെയ്യാനുള്ള ദയാഹര്ജികളുടെയും അന്തിമ വിധികര്‍ത്താവ് രാഷ്ട്രാതിയാണ്.ഒരു സംസ്ഥാനത്ത് ഭരണഘടനാസംവിധാനം തകര്‍ന്നാല്‍ അവിടത്തെ സര്‍ക്കാറിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുക്കാന്‍ ഭരണഘടനയുടെ 356-ാം അനുച്ഛേദം രാഷ്ട്രപതിക്ക് അധികാരം നൽകുന്നു. രാഷ്ട്രപതിയെ പുറത്താക്കാൻ ഇംപീച്ച്മെന്റ് കൊണ്ട് സാധിക്കും.
Post Your Comments