ചെന്നൈ: രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ലെന്ന് സ്റ്റൈല്മന്നന് രജനീകാന്ത്. രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു.
ഫാന്‍സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധത്തിന് തയാറാകാനാണ് അദ്ദേഹം ആഹ്വാനം നല്‍കിയത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി അയക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി കഴിഞ്ഞമാസം അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു.
നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഈശ്വരന് ആഗ്രഹിക്കുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments